Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : News Update

തോ​ർ​ത്ത് ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത് മു​റു​ക്കി കൊ​ന്നു, ഇ​ടു​ക്കി​യി​ൽ വീ​ട്ട​മ്മ​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം: ബ​ന്ധു പി​ടി​യി​ൽ

ഇ​ടു​ക്കി: ഇ​ടു​ക്കി ശ​ങ്ക​ര​പാ​ണ്ഡ്യ​മെ​ട്ടി​ൽ ജ​ഗ​ൻ മോ​ഹ​ന്‍റെ ഭാ​ര്യ ശാ​ന്തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച് പോ​ലീ​സ്. സം​ഭ​വ​ത്തി​ൽ ശാ​ന്തി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ സ​ഹോ​ദ​രി ഭ​ർ​ത്താ​വാ​യ രാ​മ​കൃ​ഷ്ണ​നെ ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 

ക​ഴി​ഞ്ഞ മേ​യ് 4-ാം തീ​യ​തി ഉ​ച്ച​യോ​ടെ ശാ​ന്തി​യു​ടെ വീ​ട്ടി​ൽ വെ​ച്ചാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. രാ​മ​കൃ​ഷ്ണ​നും ശാ​ന്തി​യും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. തോ​ർ​ത്ത് ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത് മു​റു​ക്കി ശ്വാ​സം മു​ട്ടി​ച്ചാ​ണ് ശാ​ന്തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​കു​ന്നു.  

ആ​ദ്യം സ്വാ​ഭാ​വി​ക മ​ര​ണ​മെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​തെ​ങ്കി​ലും ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ന​ട​ത്തി​യ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ൽ ക​ഴു​ത്തി​ലെ അ​സ്വാ​ഭാ​വി​ക പാ​ടു​ക​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​താ​ണ് കേ​സി​ൽ വ​ഴി​ത്തി​രി​വാ​യ​ത്.

കൊ​ല​പാ​ത​കം ന​ട​ന്ന ദി​വ​സം രാ​മ​കൃ​ഷ്ണ​ൻ വീ​ട്ടി​ലെ​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്ന​തി​ന് പി​ന്നാ​ലെ ന​ട​ത്തി​യ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. നി​ല​വി​ൽ ഇ​യാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.

International

മ​ധ്യേ​ഷ്യ​യി​ൽ സ​മാ​ധാ​നം വേ​ണം; ഇ​റാ​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് പു​ടി​ൻ

മോ​സ്കോ: മ​ധ്യേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നും സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​മാ​യി ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദ്മി​ർ പു​ടി​ൻ പി​ന്തു​ണ അ​റി​യി​ച്ചു. മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ളി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​ൻ റ​ഷ്യ ത​യ്യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​റാ​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തി​നും നി​ല​പാ​ടു​ക​ൾ​ക്കും റ​ഷ്യ​ൻ പി​ന്തു​ണ പു​ടി​ൻ ആ​വ​ർ​ത്തി​ച്ചു. മ​ധ്യേ​ഷ്യ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന യു​ദ്ധാ​വ​സ്ഥ എ​ത്ര​യും വേ​ഗം അ​വ​സാ​നി​ക്ക​ണ​മെ​ന്നും സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നു​മാ​ണ് റ​ഷ്യ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​രാ​ഗ്ചി​യെ അ​റി​യി​ച്ചു. മേ​ഖ​ല​യി​ലെ സ​മാ​ധാ​ന നീ​ക്ക​ങ്ങ​ളി​ൽ സ​ഹാ​യി​ക്കാ​ൻ റ​ഷ്യ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​ൻ മോ​സ്കോ ത​യ്യാ​റാ​ണെ​ന്ന് പു​ടി​ൻ വ്യ​ക്ത​മാ​ക്കി.

മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ റ​ഷ്യ​യു​മാ​യു​ള്ള ന​യ​ത​ന്ത്ര ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി മോ​സ്കോ​യി​ൽ എ​ത്തി​യ​ത്. പ​ശ്ചി​മേ​ഷ്യ​യി​ൽ ഇ​സ്ര​യേ​ലും ഇ​റാ​നും ത​മ്മി​ലു​ള്ള നേ​രി​ട്ടു​ള്ള ഏ​റ്റു​മു​ട്ട​ലു​ക​ൾ വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റ​ഷ്യ​യു​ടെ ഈ ​നീ​ക്കം അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വ​ലി​യ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്.

Movies

'ഹി​ന്ദി സം​സാ​രി​ക്കാ​ൻ അ​റി​യി​ല്ല'; രാ​മാ​യ​ണ​ത്തി​ലെ സീ​ത​യാ​കു​ന്ന​തി​നെ​ച്ചൊ​ല്ലി സാ​യ് പ​ല്ല​വി​ക്ക് നേ​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​രി​ഹാ​സം

മും​ബൈ: നി​തേ​ഷ് തി​വാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം 'രാ​മാ​യ​ണ'​ത്തി​ൽ സീ​ത​യാ​യി അ​ഭി​ന​യി​ക്കു​ന്ന ന​ടി സാ​യ് പ​ല്ല​വി​ക്ക് നേ​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സൈ​ബ​ർ ആ​ക്ര​മ​ണം. ന​ടി​യു​ടെ ഹി​ന്ദി ഭാ​ഷാ പ​രി​ജ്ഞാ​ന​ത്തെ ക​ളി​യാ​ക്കി​യാ​ണ് ഒ​രു വി​ഭാ​ഗം രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

മേ​യ് ഒ​ന്നി​ന് പു​റ​ത്തി​റ​ങ്ങു​ന്ന ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ 'ഏ​ക് ദി​ൻ' എ​ന്ന സി​നി​മ​യു​ടെ പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി​ക​ൾ​ക്കാ​യി മും​ബൈ​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു സാ​യ് പ​ല്ല​വി. മും​ബൈ​യി​ൽ ന​ട​ന്ന 'ഏ​ക് ദി​ൻ കി ​മെ​ഹ​ഫി​ൽ' എ​ന്ന സം​ഗീ​ത നി​ശ​യി​ൽ ആ​രാ​ധ​ക​രെ​യും മാ​ധ്യ​മ​ങ്ങ​ളെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കാ​ൻ ന​ടി ശ്ര​മി​ച്ചി​രു​ന്നു. ഈ ​സ​മ​യ​ത്ത് ഹി​ന്ദി സം​സാ​രി​ക്കാ​ൻ ത​നി​ക്ക് അ​ല്പം ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും ത​ന്‍റെ ഹി​ന്ദി അ​ത്ര മി​ക​ച്ച​ത​ല്ലെ​ന്നും ന​ടി തു​റ​ന്നു സ​മ്മ​തി​ച്ചി​രു​ന്നു.

സാ​യ് പ​ല്ല​വി ഹി​ന്ദി​യി​ൽ സം​സാ​രി​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന വീ​ഡി​യോ​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ട്രോ​ളു​ക​ൾ ആ​രം​ഭി​ച്ച​ത്. "അ​ടി​സ്ഥാ​ന​പ​ര​മാ​യ ഹി​ന്ദി വാ​ക്കു​ക​ൾ പോ​ലും പ​റ​യാ​ൻ അ​റി​യാ​ത്ത സാ​യ് പ​ല്ല​വി​യാ​ണ് രാ​മാ​യ​ണ​ത്തി​ൽ സീ​താ​മാ​താ​വാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്" എ​ന്ന് പ​രി​ഹ​സി​ച്ചു​കൊ​ണ്ട് ഒ​രാ​ൾ വീ​ഡി​യോ എ​ക്സി​ൽ പ​ങ്കു​വെ​ച്ചു. ഹി​ന്ദി ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്യാ​ൻ അ​റി​യാ​ത്ത ഒ​രാ​ൾ എ​ങ്ങ​നെ ഒ​രു ഇ​തി​ഹാ​സ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കും എ​ന്ന​താ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ചോ​ദ്യം.

എ​ന്നാ​ൽ ന​ടി​ക്കെ​തി​രെ​യു​ള്ള ഈ ​ക​ട​ന്നാ​ക്ര​മ​ണ​ത്തെ എ​തി​ർ​ത്തു​കൊ​ണ്ട് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി. ഒ​രു അ​ഭി​നേ​താ​വ് എ​ന്ന നി​ല​യി​ൽ സാ​യ് പ​ല്ല​വി​യു​ടെ ക​ഴി​വി​നെ ഭാ​ഷ​യു​മാ​യി ബ​ന്ധി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ആ​രാ​ധ​ക​ർ പ​റ​യു​ന്നു.

സാ​യ് പ​ല്ല​വി​യു​ടെ സ്വാ​ഭാ​വി​ക​മാ​യ അ​ഭി​ന​യ ശൈ​ലി​യും ലാ​ളി​ത്യ​വും സീ​ത എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​ണെ​ന്ന് ഇ​വ​ർ വാ​ദി​ക്കു​ന്നു. ഭാ​ഷാ​പ​ര​മാ​യ പ​രി​മി​തി​ക​ൾ ഡ​ബ്ബിം​ഗി​ലൂ​ടെ​യോ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യോ പ​രി​ഹ​രി​ക്കാ​വു​ന്ന​തേ​യു​ള്ളൂ​വെ​ന്നും പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ര​ണ്‍​ബീ​ർ ക​പൂ​ർ രാ​മ​നാ​യി എ​ത്തു​ന്ന 'രാ​മാ​യ​ണ'​ത്തെ​ക്കു​റി​ച്ച് വ​ലി​യ പ്ര​തീ​ക്ഷ​ക​ളാ​ണ് സി​നി​മാ ലോ​ക​ത്തു​ള്ള​ത്. സാ​യ് പ​ല്ല​വി​യു​ടെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം കൂ​ടി​യാ​കും ഈ ​ചി​ത്രം.

 

International

ഹി​സ്ബു​ള്ള​യെ ത​ള്ളി ലെ​ബ​ന​ൻ പ്ര​സി​ഡ​ന്‍റ്; "രാ​ജ്യ​ത്തെ യു​ദ്ധ​ത്തി​ലേ​ക്ക് ത​ള്ളി​യി​ടു​ന്ന​ത് രാ​ജ്യ​ദ്രോ​ഹം"

ബെ​യ്‌​റൂ​ട്ട്: ലെ​ബ​ന​നെ യു​ദ്ധ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​വ​ർ രാ​ജ്യ​ദ്രോ​ഹ​മാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ലെ​ബ​ന​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഔ​ൺ. ഹി​സ്ബു​ള്ള​യെ ല​ക്ഷ്യം വെ​ച്ചാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റി​ന്‍റെ ഈ ​ക​ടു​ത്ത പ​രാ​മ​ർ​ശം. ഇ​സ്ര​യേ​ലു​മാ​യി നേ​രി​ട്ടു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന​ത് ഹി​സ്ബു​ള്ള​യു​മാ​യു​ള്ള സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

1949-ലെ ​ഉ​ട​മ്പ​ടി​ക്ക് സ​മാ​ന​മാ​യി ഇ​സ്ര​യേ​ലു​മാ​യു​ള്ള യു​ദ്ധാ​വ​സ്ഥ അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് താ​ൻ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഔ​ൺ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ രാ​ജ്യ​ത്തി​ന് അ​പ​മാ​ന​ക​ര​മാ​യ ഒ​രു ക​രാ​റി​നും താ​ൻ വ​ഴ​ങ്ങി​ല്ലെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. സ​മാ​ധാ​ന ച​ർ​ച്ച​ക​ളെ എ​തി​ർ​ക്കു​ന്ന ഹി​സ്ബു​ള്ള​യു​ടെ നി​ല​പാ​ടി​നെ അ​ദ്ദേ​ഹം രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

 

National

ഏ​പ്രി​ലി​ൽ വാ​ണി​ജ്യ എ​ൽ​പി​ജി വി​ൽ​പ​ന​യി​ൽ വ​ൻ വ​ർ​ധ​ന; ഇ​ന്ധ​ന ക്ഷാ​മം പ​രി​ഹ​രി​ക്കു​മെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഇ​ന്ധ​ന ഉ​പ​ഭോ​ഗ​ത്തി​ലും വി​ത​ര​ണ​ത്തി​ലും ഉ​ണ്ടാ​യ മാ​റ്റ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് പെ​ട്രോ​ളി​യം പ്ര​കൃ​തി വാ​ത​ക മ​ന്ത്രാ​ല​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​ജാ​ത ശ​ർ​മ. ഏ​പ്രി​ൽ മാ​സ​ത്തി​ൽ വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള എ​ൽ​പി​ജി വി​ൽ​പ​ന​യി​ൽ വ​ലി​യ വ​ർ​ധ​ന​വു​ണ്ടാ​യ​താ​യി അ​വ​ർ അ​റി​യി​ച്ചു. മാ​ർ​ച്ചി​ൽ 1.29 ല​ക്ഷം ട​ൺ വാ​ണി​ജ്യ എ​ൽ​പി​ജി വി​റ്റ​ഴി​ച്ച സ്ഥാ​ന​ത്ത് ഏ​പ്രി​ൽ മാ​സ​ത്തി​ൽ ഇ​തു​വ​രെ 1.65 ല​ക്ഷം ട​ണ്ണി​ല​ധി​കം വി​ൽ​പ​ന ന​ട​ന്നു.

വാ​ഹ​ന​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഓ​ട്ടോ എ​ൽ​പി​ജി വി​ൽ​പ​ന പ്ര​തി​ദി​നം 177 ട​ണ്ണി​ൽ നി​ന്ന് 386 ട​ണ്ണാ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്ത് പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നി​വ​യ്ക്ക് ക്ഷാ​മ​മി​ല്ലെ​ന്നും ഇ​വ ഇ​റ​ക്കു​മ​തി ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഡീ​സ​ൽ വി​ൽ​പ​ന​യി​ൽ 30-33 ശ​ത​മാ​നം വ​രെ അ​പ്ര​തീ​ക്ഷി​ത വ​ർ​ധ​ന​വു​ണ്ടാ​യി. ഇ​തു​മൂ​ലം ചി​ല പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ സ്റ്റോ​ക്ക് തീ​രു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യെ​ങ്കി​ലും ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ എ​ല്ലാ ഔ​ട്ട്ലെ​റ്റു​ക​ളി​ലും ഇ​ന്ധ​നം ല​ഭ്യ​മാ​ക്കു​മെ​ന്ന് സു​ജാ​ത ശ​ർ​മ അ​റി​യി​ച്ചു.

National

സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് ഫ​ലം പ്ര​ഖ്യാ​പി​ച്ചു; ഫ​ല​മ​റി​യാ​നാ​കു​ക 25 ല​ക്ഷം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക്

ന്യൂ​ഡ​ൽ​ഹി: 2026ലെ ​സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ഏ​ക​ദേ​ശം 25 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ഫ​ല​ത്തി​നാ​യി കാ​ത്തി​രു​ന്ന​ത്. ഇ​ത്ത​വ​ണ​യും മി​ക​ച്ച വി​ജ​യ​ശ​ത​മാ​നം കൈ​വ​രി​ക്കാ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സി​ബി​എ​സ്ഇ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റു​ക​ൾ വ​ഴി​യും മ​റ്റ് പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി​യും ഫ​ലം പ​രി​ശോ​ധി​ക്കാ​വു​ന്ന​താ​ണ്:

വെ​ബ്സൈ​റ്റു​ക​ൾ
[results.cbse.nic.in](https://results.cbse.nic.in), [cbseresults.nic.in](https://cbseresults.nic.in), [cbse.gov.in](https://cbse.gov.in) മ​റ്റ് മാ​ർ​ഗ്ഗ​ങ്ങ​ൾ: ഡി​ജി​ലോ​ക്ക​ർ (DigiLocker), ഉ​മം​ഗ് (UMANG) ആ​പ്പ് എ​ന്നി​വ വ​ഴി​യും ഫ​ലം ല​ഭ്യ​മാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ പു​രോ​ഗ​തി​യു​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം റീ​ജി​യ​ൺ ഇ​ത്ത​വ​ണ​യും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു. കേ​ര​ളം, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന മേ​ഖ​ല​ക​ളി​ൽ വി​ജ​യ​ശ​ത​മാ​നം ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ്. ഫെ​ബ്രു​വ​രി 17 മു​ത​ൽ മാ​ർ​ച്ച് 11 വ​രെ​യാ​യി​രു​ന്നു പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​ക​ൾ ന​ട​ന്ന​ത്.

വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് വെ​ബ്സൈ​റ്റി​ൽ ത​ങ്ങ​ളു​ടെ റോ​ൾ ന​മ്പ​ർ, സ്കൂ​ൾ ന​മ്പ​ർ, അ​ഡ്മി​റ്റ് കാ​ർ​ഡ് ഐ​ഡി എ​ന്നി​വ ന​ൽ​കി മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. പ​രീ​ക്ഷാ ഫ​ലം വ​ന്ന​തോ​ടെ പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും.

 

International

ഇ​റാ​നെ​തി​രെ​യു​ള്ള ട്രം​പി​ന്‍റെ ഭീ​ഷ​ണി 'അ​പ​ക്വം'; യു​ദ്ധ​ക്കു​റ്റ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്നു​വെ​ന്ന് ക​മ​ല ഹാ​രി​സ്

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നി​ലെ സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ക്കു​മെ​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ക​മ​ല ഹാ​രി​സ്. ട്രം​പി​ന്‍റെ ഇ​ത്ത​രം ഭീ​ഷ​ണി​ക​ൾ 'അ​ങ്ങേ​യ​റ്റം അ​പ​ക​ട​ക​ര​വും അ​ശ്ര​ദ്ധ​വു​മാ​ണെ​ന്ന്' അ​വ​ർ വി​ശേ​ഷി​പ്പി​ച്ചു. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യം വെ​ക്കു​ന്ന​ത് യു​ദ്ധ​ക്കു​റ്റ​മാ​ണെ​ന്ന് ക​മ​ല ഹാ​രി​സ് ഓ​ർ​മി​പ്പി​ച്ചു.

ഇ​റാ​നി​ലെ സാം​സ്കാ​രി​ക പ്രാ​ധാ​ന്യ​മു​ള്ള 52 കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ക്കു​മെ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ ഭീ​ഷ​ണി. ഇ​ത് ജ​നീ​വ ക​ൺ​വെ​ൻ​ഷ​ൻ അ​ട​ക്ക​മു​ള്ള അ​ന്താ​രാ​ഷ്ട്ര ക​രാ​റു​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ക​മ​ല ഹാ​രി​സ് ചൂ​ണ്ടി​ക്കാ​ട്ടി. ട്രം​പി​ന്‍റെ ഇ​ത്ത​രം പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്താ​വ​ന​ക​ൾ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന അ​മേ​രി​ക്ക​ൻ സൈ​നി​ക​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ഒ​രു ലോ​ക​നേ​താ​വ് ഒ​രി​ക്ക​ലും യു​ദ്ധ​ക്കു​റ്റ​ങ്ങ​ൾ ചെ​യ്യാ​ൻ ആ​ഹ്വാ​നം ചെ​യ്യ​രു​ത്. ട്രം​പി​ന്‍റെ നി​ല​പാ​ടു​ക​ൾ പ​ശ്ചി​മേ​ഷ്യ​യി​ൽ അ​നാ​വ​ശ്യ​മാ​യ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും യു​ദ്ധ​ത്തി​നും വ​ഴി​തെ​ളി​ക്കു​മെ​ന്നും ക​മ​ല ഹാ​രി​സ് തന്‍റെ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ൽ ഇ​രി​ക്കു​ന്ന ഒ​രാ​ൾ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളെ മാ​നി​ക്കാ​ൻ ബാ​ധ്യ​സ്ഥ​നാ​ണെ​ന്നും, സാം​സ്കാ​രി​ക പൈ​തൃ​ക​ങ്ങ​ളെ ന​ശി​പ്പി​ക്കു​ന്ന​ത് ലോ​ക​ത്തി​ന് ത​ന്നെ ഭീ​ഷ​ണി​യാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​റാ​നും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മ​ല ഹാ​രി​സി​ന്‍റെ ഈ ​പ്ര​തി​ക​ര​ണം.

Kerala

അ​ങ്ക​മാ​ലി എം​സി റോ​ഡി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

അ​ങ്ക​മാ​ലി: എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി​യി​ൽ എം​സി റോ​ഡി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ച​ര​ക്ക് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ​ക്കും ലോ​റി ഡ്രൈ​വ​ർ​ക്കും ഒ​രു ബ​സ് യാ​ത്ര​ക്കാ​ര​നും പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

രാ​ത്രി പ​തി​നൊ​ന്ന് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് എം​സി റോ​ഡി​ൽ അ​ല്പ​സ​മ​യം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. 

Latest News

Corehub Up